ആലപ്പുഴ: ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കനിവ് രംഗശ്രീ തിയേറ്റർ അവതരിപ്പിക്കുന്ന 'ഹരിതകർമ്മസേന നമുക്കായി' എന്ന കലാജാഥയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. യൂസർ ഫീ എന്തിന്, അത് എങ്ങനെ ചിലവിടുന്നു, മാലിന്യങ്ങൾ എങ്ങനെ തരംതിരിച്ചു ശേഖരിക്കാം എന്നെല്ലാം വിശദമാക്കുന്നതാണ് നാടകം. ജില്ലാ പഞ്ചായത്തിൽ നടന്ന ആദ്യ അവതരണത്തിൽ ആലപ്പുഴ നോർത്ത് സി.ഡി.എസ് ചെയർ പേഴ്‌സൺ സോഫി, സൗത്ത് സി.ഡി.എസ് ചെയർ പേഴ്‌സൺ ഷീല,ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ സുനിത മിഥുൻ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |