ആലപ്പുഴ : 2023-24 അദ്ധ്യയന വർഷത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ എച്ച്.എസ്.എസിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്.സലാം, രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാകും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.ബി.പി.എസ് മാനേജിംഗ് ഡയറക്ടർ പി.വിജയൻ, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.വിനീത, കൗൺസിലർ പി.രതീഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) സി.എ.സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത, പാഠപുസ്തക ഓഫീസർ ടോണി ജോൺസൺ, ലജനത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.എ അഷ്റഫ് കുഞ്ഞ് ആശാൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |