മുഹമ്മ : മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ.യു.പി സ്‌കൂളിന് എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 12.54 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ.ജ്യോതിഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, എം.എസ്.സന്തോഷ്, പി.പ്രജിൻ, കെ.വി. ത്യാഗരാജൻ, വി.ആർ.ബിന്ദു, പി.ജി.പൊന്നമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ഹെഡ് മിസ്ട്രസ് എം.ഉഷാകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |