SignIn
Kerala Kaumudi Online
Sunday, 06 October 2024 5.00 PM IST

വിദ്യാവാഹിനി ആപ്പിന് 'ആപ്പ് 'വച്ച് വിദ്യാലയങ്ങൾ

Increase Font Size Decrease Font Size Print Page

# നിരത്തുന്നത് സാങ്കേതികതടസങ്ങൾ

ആലപ്പുഴ : അദ്ധ്യയന വർഷം പകുതി പിന്നിട്ടിടും സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാനുള്ള വിദ്യാവാഹിനി ആപ്പിനോടുള്ള വിമുഖത ഭൂരിഭാഗം വിദ്യാലയങ്ങളും തുടരുന്നു.

ഓരോ വാഹനവും പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്നതും റൂട്ട് ട്രാക്ക് ചെയ്യാൻ മൊബൈൽ നമ്പർ നൽകണമെന്നതുമാണ് പല സ്കൂളുകളുടെയും വിമുഖതയ്ക്ക് കാരണം.

നടപ്പ് അദ്ധ്യയന വർഷത്തിൽ എല്ലാ സ്കൂൾ വാഹനങ്ങളും വിദ്യാവാഹിനി ആപ്പുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അല്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നടക്കം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ആപ്പ് സംബന്ധിച്ച പ്രാഥമിക നടപടികളെല്ലാം വിദ്യാലയങ്ങളാണ് പൂർത്തിയാക്കേണ്ടത്. ഇതിന് ശേഷം ജി.പി.എസ് വഴി റൂട്ട് ട്രാക്ക് ചെയ്യേണ്ട ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നത്.

കൈയിൽ കണക്കില്ല

1. നിലവിൽ എത്ര സ്കൂൾ വാഹനങ്ങളിൽ ആപ്പ് ഉപയോഗിക്കുന്നുവെന്ന കൃത്യമായ കണക്ക് ജില്ലാമോട്ടോർ വാഹന വകുപ്പിന്റെ പക്കലില്ല

2.വാഹന വിവരങ്ങൾക്ക് പുറമേ രക്ഷിതാവിന്റെ മൊബൈൽ നമ്പർ സ്‌കൂൾ അധികൃതർ ആപ്പിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ ആപ്പ് ഉപയോഗിക്കാനും വാഹനം ട്രാക്ക് ചെയ്യാനും കഴിയു

3. ആയിരക്കണക്കിന് രക്ഷിതാക്കൾ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്‌തെങ്കിലും സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള രജിസ്‌ട്രേഷൻ നടന്നിട്ടില്ല

4. ആപ്പുമായി ബന്ധിപ്പിക്കുന്ന സ്ഥിരം മൊബൈൽ ഫോൺ ബസിൽ വേണം

രക്ഷിതാക്കൾക്ക് ഗുണം

1. ഒരേ വീട്ടിലെ കുട്ടികൾ വ്യത്യസ്ത സ്‌കൂളുകളിലാണെങ്കിൽ പോലും വാഹനങ്ങൾ ട്രാക്ക് ചെയ്യാനുള്ള സൗകര്യം

2. കുട്ടികളുടെ യാത്ര കൃത്യമായി മനസിലാക്കാനും അമിത വേഗതയടക്കമുള്ള നിയമ ലംഘനങ്ങളിൽ ഇടപെടാനും അവസരം

ജില്ലയിൽ ആപ്പ് ഉപയോഗിക്കുന്ന

വാഹനങ്ങൾ : 30 ശതമാനത്തിന് താഴെ

വിദ്യാവാഹിനി

#സ്‌കൂൾ വാഹന യാത്ര നിരീക്ഷിക്കാം

#യാത്രയുടെ തത്സമയ വിവരങ്ങൾ ലഭിക്കും

# ആപ്പിലൂടെ ഡ്രൈവറുമായും സഹായിയുമായും ബന്ധപ്പെടാം

#അമിത വേഗതയെങ്കിൽ രക്ഷിതാവിന് മുന്നറിയിപ്പ് ലഭിക്കും

#ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യം

#രക്ഷിതാവിന്റെ മൊബൈൽ നമ്പരിൽ രജിസ്റ്റർ ചെയ്യാം

#ഓരോ സ്‌കൂൾ വാഹനത്തിനും പ്രത്യേക യൂസർ നെയിമും ലോഗിനും

വിദ്യാവാഹിനി ആപ്പ് സംബന്ധിച്ചുള്ള പ്രാഥമിക നടപടികൾ സ്കൂൾ അധികൃതരാണ് പൂർത്തിയാക്കേണ്ടത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പലരും ആപ്പ് ഉപയോഗിക്കാത്തത്. പുതിയ അദ്ധ്യയന വർഷത്തിന് മുമ്പ് കൃത്യമായ കണക്കെടുപ്പും തുടർനടപടികളും സ്വീകരിക്കും

- എ.കെ.ദിലു, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.