ചേർത്തല:സമഗ്ര വികസനത്തിനും ഭവന പദ്ധതിക്കും പ്രാധാന്യം നൽകി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. 31.56 കോടി വരവും 31.41 കോടി രൂപ ചെലവും 14.88 ലക്ഷം രൂപ നീക്കിയിരിക്കും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽ കുമാർ അവതരിപ്പിച്ചു.
ഭവനപദ്ധതിക്ക് 6 കോടി,പശ്ചാത്തല വികസനത്തിന് 2 കോടി,ഉത്പാദന മേഖലയ്ക്ക് 1.13 കോടി,ആരോഗ്യമേഖലയ്ക്ക് 32 ലക്ഷം,കായിക മേഖലയ്ക്ക് 31 ലക്ഷം,
ക്ഷീരമേഖലയ്ക്ക് 29.9 ലക്ഷം,കാർഷിക മേഖലയ്ക്ക് 17.5 ലക്ഷം,വിദ്യാഭ്യാസ മേഖലയ്ക്ക് 14 ലക്ഷം എന്നിങ്ങനെ നീക്കിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.കെ.സത്യാനന്ദൻ, എൽ.മിനി,ബിന്ദു ഷിബു, സെക്രട്ടറി എസ്.ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |