അമ്പലപ്പുഴ: പുന്നപ്ര ബീച്ച് എൽ. പി സ്കൂളിൽ പ്രവേശനോത്സവം പുന്നപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ജി.സൈറസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി എയ്ഡഡ് മേഖലയിൽ ഒരു കുട്ടിക്ക് ഒരു മേശയും ഒരു കസേരയും പദ്ധതി നടപ്പിലാക്കിയത് ഈ സ്കൂളിലാണ്. ഈ വർഷം ശീതീകരിച്ച ക്ലാസ്സ് മുറികളിലാണ് കിണ്ടർ ക്ലാസുകൾ നടക്കുന്നത്. സ്ക്കൂൾ മാനേജർ ഡി. അഖിലാനന്ദൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാണി ഹരിദാസ് , നസീർ , ഷക്കീല നിസാർ ,സെക്രട്ടറി കെ .ആർ . തങ്കജി, ആർ. അമൃത രാജ്, പി.ടി.എ പ്രസിഡന്റ് ശ്രീന നാഗേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ആർ.പുത്രൻ, ആർ.ത്യാഗരാജൻ, ജാൻസി , മൻസൂർ, അൻസർ,രഞ്ജു, ഷംന. ബിസ്മിന, ആദിത്യാ , ജിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |