കുട്ടനാട് : ഈ വർഷത്തെ മൂലം ജലോത്സവതത്തിന്റെ ട്രാക്ക് തയ്യാറാക്കിയതിൽ അപാകത ഉണ്ടായതായി ബോട്ട് ക്ളബ് ഭാരവാഹികൾ. ബോട്ട് ക്ളബുകളെ പ്രതിനിധീകരിച്ച് ചമ്പക്കുളം ബോട്ട് ക്ലബ് സെക്രട്ടറിയും ടീം ക്യാപറ്റനുമായ സി.ടി.തോമസ് കാച്ചാംകോടമാണ് പരാതിയുമായി രംഗത്തെത്തിയത്. വളവുള്ള 4 കേന്ദ്രങ്ങളിൽ പൂക്കൂട കെട്ടണമെന്ന് സർവ്വേയർ നിർദ്ദേശിച്ചിരുന്നെങ്കിലും അത് ചെയ്തില്ല.
ഇത് സംബന്ധിച്ച് ബോട്ട് ക്ലബ് ഭാരവാഹികൾ മൂലം ജലോത്സവ ജനറൽ കൺവീനറായ കുട്ടനാട് തഹസീൽദാർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും അത് പരിഹരിക്കാനായില്ല. തയ്യാറാക്കിയ 3 ട്രാക്കുകളിൽ മധ്യഭാഗത്തെ ട്രാക്കിന് മറ്റ് ട്രാക്കുകളെ അപേക്ഷിച്ച് വീതി കൂടുതലായിരുന്നത് കിഴക്കേ ട്രാക്കിലൂടെ വന്ന വള്ളങ്ങളുടെ തുഴച്ചിലിനെ സാരമായി ബാധിച്ചു. ഇവിടെ വെള്ളത്തിന്റെ ഒഴുക്കും കാറ്റിന്റെ ഗതിയും വളളത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമാകുകയും ചെയ്തു .
ട്രാക്ക് കമ്മറ്റിയിൽ വള്ളംകളിയിൽ പങ്കെടുത്തിട്ടുള്ളവർ കേവലം 3 പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആക്ഷേപമുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |