ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിലെ സബോർഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി വൈകുന്നതിൽ ഗതാഗത മന്ത്രി ഇടപെടണമെന്ന് സ്രാങ്ക് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് സരീഷ് എൻ.കെ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉദ്ഘാടനം ചെയ്തു . എം.സി മധുക്കുട്ടൻ, സി.എൻ ഓമനക്കുട്ടൻ, സുധീർ.എസ് , ജോൺ ജോബ്, അനൂപ് ഏറ്റുമാനൂർ , ലാൽ പി .സി , വിനിൽ കുമർ, ഷൈൻ കുമാർ , അനീഷ് മാൻച്ചിറ, കെ .കെ.രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |