അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അസി.കമ്മീഷണർക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. പാൽപ്പായസത്തിന്റെ വില ഒറ്റയടിക്ക് 100 രൂപ വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക. മുടങ്ങിയ നിത്യഅന്നദാനം പുനരാരംഭിക്കുക. പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ നവീകരിക്കുക, അംഗീകാരമില്ലാത്ത സംഘടനകളോ വ്യക്തികളോ ദേവസ്വം വക കെട്ടിടങ്ങൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ അവരെ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത് . കോൺഗ്രസ് ഭാരവാഹികളായ എം.ബൈജു, വി.ദിൽജിത്ത്, എം.സോമൻ പിള്ള,എം.പി.മുരളീകൃഷ്ണൻ,ദാസപ്പൻ,രാജൻ, രാജേന്ദ്രൻ നായർ, ശരത് ചന്ദ്രൻ, ശ്രീകുമാർ തമ്പി,പ്രദീപ് കുമാർ,ഹരികുമാർ, അശോകൻ,അഖിൽ തുടങ്ങിയവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |