ചേർത്തല :ശ്രീനാരായണ കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വയലാർ കവിതാലാപന മത്സരം സംഘടിപ്പിക്കും. മത്സരാർത്ഥികൾ ഇഷ്ടമുള്ള കവിത ആലപിച്ച് അഞ്ച് മിനിറ്റിൽ താഴെയുള്ള വീഡിയോ രൂപത്തിൽ വാട്സാപ് ചെയ്യണം. വീഡിയോയ്ക്ക് ഒപ്പം പൂർണവിവരങ്ങളും ഉൾപ്പെടുത്തണം. അവസാന തീയതി ഒക്ടോബർ 21. പ്രാഥമിക ഘട്ടത്തിൽ വിജയികളാകുന്ന പത്ത് പേരെ ഉൾപ്പെടുത്തി 27 ന് കോളേജിൽ അന്തിമഘട്ട മത്സരം നടത്തും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 1000,750,500 എന്നിങ്ങനെ കാഷ് അവാർഡ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 9495519479.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |