
അമ്പലപ്പുഴ: ദേശ് സുരക്ഷാ സേവക് സമ്മാൻ ആദരവ് സംഘടിപ്പിച്ചു. തിരുപ്പിറവിയുടെ ജൂബിലി വർഷത്തിൽ കരുമാടി സെന്റ് നിക്കോളാസ് - സെന്റ് ജോസഫ് ഇടവകയാണ് ആദരവ് സംഘടിപ്പിച്ചത്. അമ്പലപ്പുഴ എസ്.എച്ച്.ഒ പ്രജീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ്,യുവദീപ്‌തി, മാതൃപിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വികാരി ഫാ.മാത്യു നടയ്ക്കൽ അദ്ധ്യക്ഷനായി.പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാ.മാത്യു തടത്തിൽ സ്വാഗതംപറഞ്ഞു.കൈക്കാരന്മാരായ ജോണി കളത്തിൽ,സാബു അഞ്ചിൽ, കൺവീനർമാരായ സിബിച്ചൻ കൊച്ചുമാവേലിൽ, റോബിമോൻ, ദേവസ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |