അമ്പലപ്പുഴ:പുന്നപ്ര കുറവന്തോട് ജംഗ്ഷനിൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ നടപ്പാത പൂർത്തിയാക്കാതെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.ഇതിനകം നിരവധി അപകടങ്ങൾ സംഭവിച്ചു കഴിഞ്ഞു. അതിനാൽ നടപ്പാത നിർമ്മാണംപൂർത്തിയാക്കാതെ മറ്റ് നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി പൊലീസിനെ അറിയിച്ചിട്ടും ദേശീയപാത നിർമ്മാണ അധികൃതരുമായി ചർച്ച നടത്തിയിട്ടും പരിഹാരമായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |