ആലപ്പുഴ: ശബ്ദക്രമീകരണത്തിലെ ഗുരുതര പാളിച്ച സെന്റ് ജോസഫ് എൽ.പി സ്‌കൂൾ പരിസരത്തെ സംഘർഷ വേദിയാക്കി. രാവിലെ വൃന്ദവാദ്യ മത്സരത്തോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.ആവശ്യമായ മൈക്ക് സംവിധാനമില്ലാത്തതും ശബ്ദം പുറത്തേയ്ക്ക് വരാത്തതുമായിരുന്നു പ്രശ്നം. 10ൽ അധികം മൈക്ക് വേണ്ടിടത്ത് അഞ്ച് മൈക്കുകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. മൈക്ക് ഇല്ലാത്തതിനാൽ പല ഉപകരണങ്ങളും ഉപയോഗിക്കാൻ സാധിച്ചില്ല. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ വേദിവിട്ടിറങ്ങിയത്. ശബ്ദക്രമീകരണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി സ്കൂളുകൾ പ്രശ്നമുണ്ടാക്കിയതോടെ അരമണിക്കൂറോളം മത്സരം നിറുത്തിവച്ചു. തുടർന്ന് അനൗൺസ്മെന്റിന് ഉപയോഗിച്ചിരുന്ന മൈക്ക് വച്ചാണ് മത്സരം പുനരാരംഭിച്ചത്.
ശബ്ദ ക്രമീകരണത്തിലെ പാളിച്ചകൾ മൂലം ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം വേദി രണ്ടിലേക്ക് മാറ്റി. സെന്റ് ജോസഫ് എൽ.പി സ്കൂളിലെ വേദിയാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്ന് മാറ്റിയത്. ഇതുമൂലം മത്സരം ഒന്നര മണിക്കൂർ വൈകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |