കുറുപ്പുംപടി: രാസലഹരിയുമായി അസാം മൊറിഗോൺ സ്വദേശികളായ മൊനുവറ കത്തൂൻ (22), അജിജുൾ ഇസ്ലാം (39) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് കുറുപ്പുംപടി എം.ജി.എം സ്കൂളിന് സമീപത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.
ഇവരിൽനിന്ന് വില്പനയ്ക്കായി എത്തിച്ച 12.250ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
എ.എസ്.പി ഹാർദ്ദിക് മീണ, ഡിവൈ.എസ്.പി. ജെ. ഉമേഷ്‌കുമാർ, ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, എസ്.ഐമാരായ ബി.എം. ചിത്തുജി, ഇബ്രാഹിംകുട്ടി, ബൈജു പോൾ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ ജിജോ വർഗീസ്, നൗഫൽ, ധന്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |