നെടുമങ്ങാട് : പൂവത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഭക്ഷ്യ വിപണനമേള 'സൽക്കാര പന്തൽ' പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പാഠഭാഗങ്ങളുമായാണ് സൽക്കാര പന്തൽ ഒരുക്കിയത്.നാടൻ വിഭവങ്ങളെ അടുത്തറിയാനും കച്ചവടത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാനും സഹായകമായതായി വിദ്യാർത്ഥികളും രക്ഷിതാക്കളും പറഞ്ഞു.സ്കൂളിലെ പാചക തൊഴിലാളി ഹൈമാവതി ഉദ്‌ഘാടനം നിർവഹിച്ചു.പ്രഥമാദ്ധ്യാപിക എസ്.ജെ ഷൈലയിൽ നിന്ന് ഏറ്റുവാങ്ങി പി.ടി.എ പ്രസിഡന്റ് രഞ്ജുനാഥ് ആദ്യ വില്പന നിർവഹിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |