
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ 26-ാം വാർഡിൽ മത്സരിക്കുന്ന മായാ വിയും നഗരസഭയിലെ സിറ്റിംഗ് കൗൺസിലറായ പി.സി. ഭാസ്കരനും എൻ.ഡി.എ സ്ഥാനാർത്ഥി കെ. ജയനും തമ്മിൽ കടുത്ത മത്സരമാണ് ഇത്തവണ. സോഷ്യൽമീഡിയ താരമായ മായാ വി ടിവി ഷോകളിലൂടെ പരിചിതമാണ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റി മത്സരിക്കുന്നതിന്റെ പകിട്ടുണ്ട് 26-ാം വാർഡിന്. എന്നാൽ, മായാ വിയെ നേരിടുന്നത് എല്ലാവരുടെയും 'പി.സി' യാണ്. പി.സി. ഭാസ്കരൻ നഗരസഭയിലെ സിറ്റിംഗ് കൗൺസിലർ ആണ്. 30 വർഷം ആയി കോൺഗ്രസ് സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നു. അതേസമയം, ഇരുവരെയും തോൽപ്പിച്ച് വാർഡ് കൈയടക്കാമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല എൻ.ഡി.എ സ്ഥാനാർത്ഥി കെ.ജയൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |