
ആലപ്പുഴ: കലോത്സവ വേദിയിലെ മിന്നുംതാരമായി നക്ഷത്ര. പങ്കെടുത്ത എല്ലാമത്സരങ്ങളിലും സമ്മാനം നേടിയാണ് നക്ഷത്രയുടെ മടക്കം. കായംകുളം ഗവ.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര രഞ്ജിത്. കന്നഡ പദ്യം ചൊല്ലലിലും സംസ്കൃതം ഗാനാലാപനത്തിലും ഒന്നാംസ്ഥാനത്തോടെ എ ഗ്രേഡും
മലയാളം പദ്യം ചൊല്ലലിൽ സെക്കൻഡ് എ ഗ്രേഡും നേടി. നക്ഷത്ര സാമൂഹ്യമാദ്ധ്യമങ്ങളിൽ പാടിയ ഗാനങ്ങളും ഹിറ്റായിട്ടുണ്ട്. വൈറൽ താരവുമാണ്. കായംകുളം ജയവിഹാറിൽ രജ്ഞിത് - ഡോ.അമൃത ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |