
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിക്ക് കലോത്സവവേദിയിൽ ഒരു വിജയഗാഥ. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ യു.ഡി.എഫ് സ്വതന്ത്രൻ എസ്.രാജീവിന്റെ പരിശീലനത്തിൽ മകൾ കാർത്തിക എസ്. രാജീവ് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പിതാവിന്റെ ശിക്ഷണത്തിൽ വർഷങ്ങളായി മികച്ച പ്രകടനമാണ് അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് വിദ്യാർഥിനിയായ കാർത്തിക കാഴ്ചവച്ചുവരുന്നത്.
സംസ്ഥാന തലത്തിൽ കഴിഞ്ഞ തവണ മിമിക്രിയിൽ എ ഗ്രേഡ് നേടിയിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട ടെവിവിഷൻ കഥാപാത്രമായ ഡോറ ബുജിയെ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.കാറ്റും മഴയും, തേങ്ങ ചിരകുന്നത്, കുപ്പിയിൽ നിന്ന് വെള്ളം പുറത്ത് കളയുന്നത് തുടങ്ങിയവയും തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.
കാവ്യമാധവൻ, നവ്യനായർ, ലക്ഷ്മിനക്ഷത്ര, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവരുടെ ശബ്ദം അനുകരിച്ചും മികവ് കാട്ടി. അച്ഛന്റെ പരിശീലനത്തിൽ കൂടുതൽ ശോഭിക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. മാതാവ് സാവേരിയും കൂട്ടിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |