ആലപ്പുഴ : കൃഷിക്കാരെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെ പരാജയപ്പെടുത്തുവാൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനയോഗിക്കുവാൻ സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ മേപ്രാൽ,ബിനു നെടുംപുറം, നെടുങ്ങാട് ജോർജ് തോമസ്, ഡി.സുനിൽകുമാർ, എം.അബൂബക്കർ മാന്നാർ, തോമസ് ജോൺ,ജോസ് സേവ്യർ കൂരോപ്പട എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |