
ആലപ്പുഴ : പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയ പദ്ധതികൾ പുതുവർഷത്തിലെങ്കിലും യാഥാർത്ഥ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴക്കാർ. ദേശീയപാത വികസനം പരമാവധി വേഗത്തിൽ മുന്നേറുന്നുണ്ടെന്നതാണ് വികസനവഴിയിൽ എടുത്തുപറയേണ്ട ആശ്വാസഘടകം. പക്ഷേ, ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽപ്പെട്ട പല പദ്ധതികളും കടലാസിലുറങ്ങുകയാണ്.
അടിസ്ഥാനസൗകര്യവികസനം മുതൽ വൻകിട പദ്ധതികൾ വരെ നീളുന്നതാണ് ജില്ലയുടെ പുത്തൻ പ്രതീക്ഷകൾ. നാടിന്റെ നട്ടെല്ലായ ടൂറിസത്തിനും തീരദേശത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ യാഥാർത്ഥ്യമാകേണ്ടതുണ്ട്. ആലപ്പുഴ നഗരത്തിലെ കനാലുകളുടെ സൗന്ദര്യവത്ക്കരണം പൂർണമാകണം. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സമയപരിധി പിന്നിട്ടിട്ടും നവീകരണം പൂർത്തിയായിട്ടില്ല. ആലപ്പുഴ മൊബിലിറ്റി ഹബിന് പോയവർഷം ഒരനക്കവും ഉണ്ടായില്ല. കായിക സ്വപ്നങ്ങളെ മുരടിപ്പിച്ചെന്ന പേരുദോഷം മാറ്റാൻ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിനുമായില്ല. ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന ബൃഹത് പദ്ധതിക്ക് തുടക്കമായത് പോയവർഷത്തിന്റെ നേട്ടമാണ്.
തീരദേശ ഹൈവേയും 400 മീറ്റർ ട്രാക്കും
കുട്ടനാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകണം
കൈനകരി ഹൗസ് ബോട്ട് ടെർമിനൽ ആധുനിക നിലവാരത്തിലുയരണം
നെഹ്റുട്രോഫി പവലിയൻ നവീകരിക്കണം
ആലപ്പുഴ പൈതൃക പദ്ധതി വേഗം കൂട്ടണം
കായൽ ടൂറിസം സർക്യൂട്ട് വികസിപ്പിക്കണം
ഇ.എം.എസ് സ്റ്റേഡിയം പണി പൂർത്തിയാകണം
ജില്ലയിൽ 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക് യാഥാർത്ഥ്യമാകണം
എ.സി റോഡ് നവീകരണം പൂർത്തിയാകണം
ജലഗതാഗതത്തിന് കൂടുതൽ സോളാർ ബോട്ടുകൾ
വലിയഴീക്കൽ മുതൽ ചെല്ലാനം വരെ തീരദേശ ഹൈവേ
ദേശീയപാതയോരത്ത് ട്രാവൽ ലോഞ്ചുകൾ വരണം
കുട്ടനാട് പാക്കേജ് പ്രവൃത്തികൾക്ക് വേഗം കൂട്ടണം
കയർ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം
കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് കൂടുതൽ പ്ലാന്റ് തുറക്കണം
മത്സ്യവ്യവസായ മേഖലയിൽ മലിനജല സംസ്‌കരണ ശാല വേണം
തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ വരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |