
മുഹമ്മ: ത്രിതല പഞ്ചായത്ത് സമിതികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് എൽ.ഡി .എഫ് മുഹമ്മ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസ് സ്റ്റാൻഡിനു സമീപം മുതിർന്ന നേതാവ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. സി.ഡി.വിശ്വനാഥൻ അധ്യക്ഷനായി.കെ. ബി. ബിമൽ റോയ്, പി.രഘുനാഥ്, സി. കെ. സുരേന്ദ്രൻ, കെ. ബി. ഷാജഹാൻ, ഹാപ്പി പി അബു, സന്തോഷ് ഷണ്മുഖൻ, ജെ. ജയലാൽ എന്നിവർ സംസാരിച്ചു.
എസ്. രാധാകൃഷ്ണൻ, എം എസ് ലത, എൻ. ടി. റെജി, അരുൺ മോഹൻ, പി. എൻ. നസീമ, ഡി. ഷാജി, ടി. ഷാജി, കെ. ഡി. അനിൽകുമാർ, കെ. സലിമോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
