ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഉയരെ ജെൻഡർ ക്യാമ്പയിൻ " നയി ചേതന 4.0 " ജില്ലാതല ഉദ്ഘാടനവും
സ്നേഹിത വാർഷികാഘോഷവും ആലപ്പുഴ കയർ മെഷിനറി ഹാളിൽ നടന്നു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സഫിയ സുധീർ വിഷയാവതരണം നടത്തി.
ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ്, കുടുംബശ്രീ ജില്ലാ അസി.കോർഡിനേറ്റർ ടെസ്സി ബേബി,കുടുംബശ്രീ ജില്ലാ അസി. കോർഡിനേറ്റർ അനന്ദ രാജൻ,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുനിത.എസ് , കുടുംബശ്രീ ജില്ലാമിഷൻ പ്രോഗ്രാം മാനേജർ നീനു ജോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |