ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തെങ്കിലും കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതിൽ ഭയംവേണ്ടെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ. കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മാത്രം.
ഫ്രീസറിലെ തണുപ്പിൽ പക്ഷിപ്പനി വൈറസുകൾ നശിക്കില്ല. ഇറച്ചിയും മുട്ടയും നന്നായി വെന്തുവെന്ന് ഉറപ്പാക്കണം. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങളിൽ ഇറച്ചി കൈകാര്യം ചെയ്യുമ്പോൾ വൈറസ് പടരാനുള്ള സാദ്ധ്യതയുണ്ട്. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ.വി.കെ.പി. മോഹൻകുമാർ, ജനറൽ സെക്രട്ടറി ഡോ.എ. ഇർഷാദ് എന്നിവർ അറിയിച്ചു.
നന്നായി വെന്താൽ നല്ലത്
# ഫ്രീസറിൽ 4 ഡിഗ്രി താപനിലയിൽ ഒരു മാസത്തിലേറെയും, 32 ഡിഗ്രിയിൽ ഒരാഴ്ചയോളവും പക്ഷിപ്പനി വൈറസ് നിലനിൽക്കും. എന്നാൽ, 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ 3 മുതൽ 5 മിനിറ്റിനകം വൈറസുകൾ നശിക്കും
# പച്ചമുട്ട കുടിക്കുന്നതും, ബുൾസ് ഐ പോലുള്ള പാതിവെന്ത വിഭവങ്ങളും ഹാഫ് കുക്ക്ഡ് ഇറച്ചിയും മുട്ടയും പൂർണ്ണമായും ഒഴിവാക്കണം. ഇറച്ചി പാകം ചെയ്യുമ്പോൾ പിങ്ക് നിറം മാറി നന്നായി വെന്തെന്ന് ഉറപ്പാക്കണം
# ഇറച്ചി കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. മുട്ടത്തോടിൽ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കാൻ മറക്കരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |