
അമ്പലപ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ 14-ാം വാർഷിക സമ്മേളനവും 2026ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2026-ൽ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും ദർശനപുരം റോട്ടറി പാർക്ക് ഹാളിൽ നടന്നു. സോൺ–22 പ്രസിഡന്റ് ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിസാൻ എ.നസീർ അദ്ധ്യക്ഷനായി. ദേശീയ നിർവഹണ സമിതി അംഗം ജി. അനിൽകുമാർ, സോൺ പ്രസിഡന്റ് ഫോറം ചെയർമാൻ അനിൽ എസ്. ഉഴത്തിൽ, സോൺ വൈസ് പ്രസിഡന്റ് സജിത്ത് ശ്രീകുമാർ, സംവിധായകൻ ബാലു എസ്. നായർ, പുന്നപ്ര ഫൈനാൻസ് സൊസൈറ്റി സെക്രട്ടറി ജോബ് ജോസഫ് എന്നിവർ ചേർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |