ആലപ്പുഴ : ഏകദേശം ഒരാഴ്ചയായി കപ്പക്കട, പറവൂർ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. നാഷണൽ ഹൈവേയുടെ പണി നടക്കുന്നതിനിടയിൽ ജെ.സി.ബി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് ജലവിതരണത്തിനുള്ള പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടത്.
ഏറ്റവും അടിയന്തരമായി ജലവിതരണം പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും ബേബി പാറക്കാടൻ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |