
ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണിക്ക വഞ്ചിയിലെ പണം മോഷ്ടിച്ച വാച്ചർ പിടിയിൽ. ഹരിപ്പാട് സ്വദേശിയായ രാകേഷ് കൃഷ്ണനെയാണ് ദേവസ്വംബോർഡ് അധികൃതർ പിടികൂടിയത്. ഇന്നലെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെയാണ് ഇയാൾ പണം മോഷ്ടിച്ചത്. മൂന്ന് വഞ്ചികളിൽ രണ്ടെണ്ണം എണ്ണിയ ശേഷം ഒരു കാർഡ് ബേർഡ് പെട്ടിയുമായി ഇയാൾ പോകുന്നത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മോഷണം പിടിക്കപ്പെട്ടത്. ഇയാളിൽ നിന്ന് 100ന്റെ 63 നോട്ടുകളും 500ന്റെ 12 നോട്ടുകളും 20ന്റെ 1000 നോട്ടുകളുമടക്കം 32300 രൂപ കണ്ടെത്തി. ക്ഷേത്രത്തിലെ നാദസ്വരം കലാകരാനായിരുന്ന രാഗേഷ് നാലുമാസം മുമ്പാണ് വാച്ചറായത്. അന്നുമുതൽ ഇയാൾ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് നിരീക്ഷിച്ചുവരികയാരിന്നു. സബ്ഗ്രൂപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയശേഷം ഇയാൾ കാർഡ് ബേർഡ് പെട്ടിയും ചാക്കുകളുമായും കടന്നുകളയുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി പെട്ടി കുടയാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. ചാക്കുകൾ മാത്രമാണ് കുടഞ്ഞ് കാണിച്ചത്. തുടർന്ന് ബലം പ്രയോഗിച്ച് ഇത് കുടയുകയായിരുന്നു. പിടിയിലായതോടെ ഇയാൾ ആത്മഹത്യാഭീഷണിയും മുടങ്ങി. ക്ഷേത്രം അധികൃതർ ദേവസ്വം ബോർഡിനും പൊലീസിനും പരാതി നൽകി. ഇയാൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |