
നെടുമ്പാശേരി: കട്ടപ്പനയിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി യുവാവ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. ആലുവ ചൊവ്വര മാടവന വീട്ടിൽ ഷാനവാസി (20)നെയാണ് നൈറ്റ് പട്രോളിംഗിനിടെ നെടുവന്നൂരിൽ നിന്ന് പൊലീസ് പിടികൂടിയത്.
ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതി പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞു. ബൈക്കിന്റെ രേഖകൾ ചോദിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പന സ്റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.
പ്രതിയെ കട്ടപ്പന പൊലീസിന് കൈമാറി. ഈ കേസിൽ മറ്റ് രണ്ട് പേരെ കൂടി കട്ടപ്പന പൊലീസ് പിടികൂടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |