
മുഹമ്മ: മദർ തെരേസ ഹൈസ്കൂളിൽ വിശുദ്ധ മദർ തെരെസയുടെ അനുസ്മരണാർത്ഥം യു. പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജലച്ചായചിത്രരചനാമത്സരം നടത്തി. സ്കൂൾ അഡ്മിനിസ്ട്രറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട് സി എം ഐ അദ്ധ്യക്ഷനായി.
മാന്നാനം കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ഫാദർ ജോർജ് തിരുമംഗലം സി എം ഐ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മെയ്മോൾ ജോസഫ് സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾ മത്സരസമയത്തെ കൂടുതൽ ആകർഷകമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡുകളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |