
കുട്ടനാട് : വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ഓടയിൽ നിന്നുള്ള മലിനജലം നിറഞ്ഞതായി പരാതി. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലാതെ വന്നതോടെ നാട്ടുകാർ കിടങ്ങറ വാട്ടർ അതോറിറ്റി ഓഫീസിൽ മണിക്കൂറുകളോളം കുത്തിയിരുന്നു പ്രതിഷേധിച്ചു.
ചമ്പക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മങ്കൊമ്പ്ജംഗ്ക്ഷനിൽ കുട്ടനാട് കേബിൾ വിഷൻ ഓഫീസിന് സമീപമുള്ള പൈപ്പ് ലൈനാണ് ഓടയിലേക്ക് പൊട്ടി ഒഴുകുന്നത്. പമ്പിംഗ് നിലയ്ക്കുന്ന സമയത്ത് ഓടയിലെ മലിനജലം തിരിച്ച് പൈപ്പ് ലൈനുള്ളിലേയ്ക്ക് പ്രവേശിക്കും. വീണ്ടും പമ്പിംഗ് പുനരാരംഭിക്കുന്ന സമയം ഈ മലിനജലം ഒഴുകിയെത്തും.
മലിന ജലമുപയോഗിച്ച് പകർച്ചവ്യാധി പിടിപെടുമോ എന്ന ഭയത്തിലാണ് നാട്ടുകാരിപ്പോൾ. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |