നീർത്തടങ്ങൾ നികത്തുന്നു

Saturday 02 May 2026 11:51 PM IST

തുറവൂർ: തൈക്കാട്ടുശേരി കായലിനോടു ചേർന്ന നീർത്തടങ്ങൾ

നികത്തുന്നതായി പരാതി. പാലത്തിനു പടിഞ്ഞാറെക്കരയിൽ അനുബന്ധ റോഡിന് തെക്കുഭാഗത്താണ് പൂഴി മണൽ ഉപയോഗിച്ച് നീർത്തടങ്ങൾ നികത്തുന്നത്. പെയ്ത്തുവെള്ളം ഒഴുകി കായലിലേക്ക് പോയിരുന്നത് ഇതുവഴിയാണ്. പല ഘട്ടങ്ങളിലായി ഇവിടെ നികത്തൽ നടന്നു വരുന്നുണ്ട്. പാതയ്ക്കു വടക്കു ഭാത്ത് പാടം നികത്താനുള്ള നീക്കം ചിലർ തടഞ്ഞിരുന്നു. പാലത്തിനു പടിഞ്ഞാറെക്കരയിൽ പലയിടത്തായി നീർച്ചാൽ നികത്തലും സർക്കാർ ഭൂമി കൈയേറ്റവും നടന്നിട്ടും റവന്യു അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.