തണ്ണീർപ്പന്തൽ തുടങ്ങി
Saturday 02 May 2026 11:52 PM IST
മുഹമ്മ: മുഹമ്മ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആര്യക്കരയിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. വേനൽച്ചൂടിൽ യാത്ര ചെയ്യുന്നവർക്ക് തണ്ണീർപ്പന്തലിൽ വന്ന് ദാഹമകറ്റാം. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, കെ.ബി. ബിമൽ റോയിക്ക് തണ്ണിമത്തൻ ജ്യൂസ് നൽകി ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എൻ. നസീമ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ. ആർ. മോഹിത് . അംബിക , മിനി ബിജു, കെ. എസ്. രാജേഷ്, പി. കുഞ്ഞൂമോൻ , മോഹനദാസ് , സുനി ഷാജി , സെകട്ടറി എം. പി. മഹീധരൻ, രാജേഷ് ദാസ് എന്നിവർ സംസാരിച്ചു.