സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
Saturday 02 May 2026 11:55 PM IST
അമ്പലപ്പുഴ: ശ്രീവിദ്യാധിരാജ ഫൗണ്ടേഷനും, പുലിക്കൂട്ടിൽ ദേവസ്ഥാനവും, ശങ്കേഴ്സ് ലാബും സംയുക്തമായി നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ.ഹൈസ്കൂളിൽ നടക്കും. അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്യും. കരുമാടി മോഹനൻ അദ്ധ്യക്ഷനാകും. ഡോ. പി. എസ് ശ്രീലക്ഷ്മി ക്യാമ്പിന് നേതൃത്വം നൽകും. രോഗപരിശോധന, സൗജന്യ രക്തപരിശോധന ( ഷുഗർ, ഹീമോഗ്ലോബിൻ), ബി.പി പരിശോധന തുടങ്ങിയവയും സൗജന്യ മരുന്നുവിതരണവും ഉണ്ടാകും.