കർഷക ദിനാചരണം
Saturday 16 May 2026 8:37 AM IST
മുഹമ്മ: മുഹമ്മ സെൻ്റ് ജോർജ് ഫെറോനയുടെയും മാതൃ- പിതൃ വേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വിളകളുടെ സംരക്ഷകയായ വിശുദ്ധ മറിയത്തിന്റെയും കർഷകരുടെ മധ്യസ്ഥനായ വിശുദ്ധ ഇസ്‌ദോറിന്റെയും തിരുനാൾ കർഷക ദിനമായി ആചരിച്ചു. ഫാ.ആന്റണി കാട്ടൂപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകർക്ക് ജീവിയ്ക്കാനാവശ്യമായ വില ഉല്പ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നില്ലെന്നും ഉത്പാദന ചെലവ് വർദ്ധിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഫാദർ പറഞ്ഞു. ഫാ.കുര്യൻ കാണിക്കൽ പട്ടാറ, സേവിച്ചൻ പുത്തൻ വീട്ടിൽ, ഔസേപ്പച്ചൻ കുറ്റാലത്ത് ചിറ, ജോളി പുതുപ്പറമ്പ്, ബേബി വട്ടക്കര എന്നിവർ സംസാരിച്ചു.