പുസ്തക പ്രകാശനം
Saturday 16 May 2026 8:42 AM IST
ആലപ്പുഴ: ചന്ദനക്കാവ് സർഗ്ഗം ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ. കെ. പത്മനാഭപിള്ള രചിച്ച അറിവിന്റെ വെൺമുത്തുകൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 17 ഞായറാഴ്ച വൈകിട്ട് 4.30ന് അമ്പലപ്പുഴ താലൂക്ക് യൂണിയൻ എൻ.എസ്.എസ്. യൂണിയൻ ഹാളിൽ വച്ച് നടത്തും.പ്രസിഡന്റ് അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രൊഫ.ഡോ.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം ചെയ്യുന്നത് സന്തോഷ് ഗംഗാധരൻ. ആദ്യ പ്രതി സ്വീകരണവും പുസ്തക പരിചയം പ്രൊഫ.ഡോ.നെടുമുടി ഹരികുമാർ നിർവഹിക്കും.