അദ്ധ്യാപക അഭിമുഖം

Saturday 16 May 2026 8:46 AM IST

ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് കോളേജിൽ 2026-27 അദ്ധ്യയനവർഷം വിവിധ വിഷയങ്ങളിലേയ്ക്ക് ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം നടത്തും. പി.ജി (55%)/നെറ്റ് /ഡോക്ടറേറ്റ് യോഗ്യതയുള്ളവരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. താഴെപ്പറയുന്ന സമയ പ്രകാരം കോളേജിൽ ഹാജരാകണം. മാത്തമാറ്റിക്സ് 20ന് രാവിലെ 11ന്, സുവോളജി 21ന് രാവിലെ11ന്, ഫിസിക്സ് 22ന് രാവിലെ10ന്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് 22ന് രാവിലെ 10.30നും നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.