കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു
Sunday 17 May 2026 12:20 AM IST
കുട്ടനാട്: ശക്തമായ ചുഴലികാറ്റിൽ കൈനകരിയിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നു,വൻനാശം.കൈനകരി രണ്ടാം വാർഡ് പൗവത്ത് ചിറ ജോയി, സിരാജ് ഭവനിൽ രതീശൻ എന്നിവരുടെ വീടിന്റെ മേൽക്കൂരകൾ പൂർണ്ണമായും തകർന്നു. പൗവത്തിൽ സീനയുടെ വീടിന്റെ മേൽക്കൂര ഭാഗികമായും തകർന്നു.മൂന്നാം വാർഡ് സുരേഷ്കുമാർ, 15ാം വാർഡിൽ പുഷ്പവല്ലി, 14ാം വാർഡ് റോയി കോഴിക്കാട്ട്തറ എന്നിങ്ങനെ നൂറിനടുത്ത് വീടുകളാണ് ഭാഗികമായി തകർന്നത്.പലവീടുകളുടെയും ഭിത്തികൾക്ക് വിള്ളൽ ഉണ്ടായി.പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദിന്റെ നേതൃത്വത്തിൽ റവന്യു അധികൃതർ നാശത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരികയാണ്.