കളിമൺ ശില്പ നിർമ്മാണ ക്യാമ്പ്
Monday 18 May 2026 7:49 AM IST
കായംകുളം: കൃഷ്‌ണപുരം സാഗ ആർട്ട്ഗ്രൂപ്പും കായംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഘടനയും ചേർന്ന് കളിമൺ ശില്പ നിർമ്മാണ ക്യാമ്പ്നടത്തി.വാർഡ് കൗൺസിലർ പ്രമീള ബാബുരാജ് ഉദ്ഘാടനം ചെയ്തു.ചിത്രശില്പകാരൻ ശ്യാംലാൽ കൊല്ലം നേതൃത്വം നൽകി. പൂർവ്വ അദ്ധ്യാപക - വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കുമ്പളത്ത് മധുകുമാർ,ഹരികുമാർ കൊട്ടാരം,സുദർശനൻ ആലുമ്മൂട്ടിൽ, കെ.പി.എ. സി.കൾച്ചറൽ ഫോറം പ്രസിഡന്റ് പ്രേംജിത്ത് കായംകുളം, രക്ഷാധികാരി ഭദ്രൻ കാർത്തിക എന്നിവർ സംസാരിച്ചു.പ്രസിഡന്റ് പ്രണവം ശ്രീകുമാർ, സെക്രട്ടറി ഷമീർ ഹരിപ്പാട്, ട്രഷറർ ശ്രീകുമാർ വെൺപാലക്കര എന്നിവർ നേതൃത്വം നൽകി.