ആർദ്രം റസി.അസോ വാർഷികാഘോഷം

Monday 18 May 2026 8:51 AM IST

ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് 9-ാം വാ‌ർഡിലെ ജനങ്ങളുടെ കൂട്ടായ്മയായ ആർദ്രം റസിഡന്റ്സ് അസോസിയേഷന്റെ ആദ്യ വാർഷികാഘോഷം നടന്നു. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് ഉദ്ഘാടനം ചെയ്തു. ആർദ്രം പ്രസിഡന്റ് കെ.മണിയൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ടി.കെ. ശ്രീനാരായണ ദാസ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിശിഷ്ടാതിഥിയായിരുന്നു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ മനു, കരുവാറ്റ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. രാജൻ, അനിത, വൈസ് പ്രസിഡന്റ് ഉമാദേവി എന്നിവർ സംസാരിച്ചു.