ദേശീയപാത അതോറിട്ടിയുടെ അനുമതി ലഭിച്ചില്ല
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പ്രദർശിപ്പിക്കാനുള്ള, ഇന്ത്യൻ നാവികസേനയുടെ ഡികമ്മിഷൻ ചെയ്ത ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി 81(ഐ.എൻ.എഫ്.എ.സി ടി 81) എന്ന യുദ്ധക്കപ്പലും വഹിച്ചുകൊണ്ടുള്ള വാഹനം ബൈപ്പാസിലൂടെ സഞ്ചരിക്കാനുള്ള അനുമതി നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ഇന്നലെയും നൽകിയില്ല. ഇതോടെ തുടർച്ചയായ മൂന്നാം ദിവസവും ബൈപ്പാസിലെ ടോൾപ്ളാസയിൽ കിടപ്പാണ് കപ്പലും വഹിച്ചുള്ള വാഹനം.
ഇന്നലെ ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കരാറുകാരും പൈതൃക പദ്ധതി അധികൃതരും. വാഹനത്തിലെത്തിക്കുന്ന കപ്പൽ മേൽപ്പാലത്തിൽ നിന്ന് പോർട്ട് മ്യൂസിയത്തിലേക്ക് ക്രെയിൻ ഉപയോഗിച്ച് ഇറക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
സുരക്ഷ ഉൾപ്പെടെയുള്ള പ്രശനങ്ങൾ വിയിരുത്തിയശേഷമേ അനുമതി നൽകൂ. 60ടൺ ഭാരമുള്ള കപ്പൽ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ഇറക്കുമ്പോഴുള്ള അപകട സാദ്ധ്യത കണക്കിലെടുത്ത് ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |