മാവേലിക്കര: എ.ഐ.വൈ.എഫ് മാങ്കാംകുഴി നാലുമുക്ക്, പള്ളിമുകൾ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് വാട്ടർ ഡിസ്പെൻസർ നൽകി. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ജിസ്മോൻ ആർ.എം.ഒ ഡോ. വിജയ ശേഖറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എസ്. അംജദ് അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റഗം രാജേഷ്, വെട്ടിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശിവദാസൻ, ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ, മണ്ഡലം ജോ. സെക്രട്ടറി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് അപർണ സുഭാഷ്, നേതാക്കളായ അനീഷ് രാജ്, അൽസാം, ഇർഷാദ്, അജ്മൽ, ഷെലിൻ, സജിത, നവാസ്, നിഹാദ, ഷെഹിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |