ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരളയുടെ ആറാം സംസ്ഥാന സമ്മേളനം പുന്നപ്ര വയലാർ സ്മാരക ഹാളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ടി.മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. സി.രാധാകൃഷ്ണൻ, കമാൽ.എം.മാക്കിയിൽ എന്നിവർ സംസാരിച്ചു. അറുപത് വയസ് പിന്നിട്ട കലാകാരന്മാർക്ക് ക്ഷേമനിധി അംഗത്വമെടുക്കാൻ ഒരവസരം കൂടി അനുവദിക്കുക, സർക്കാരിന്റെ ആഘോഷ പരിപാടികളിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അലിയാർ പുന്നപ്ര പ്രസിഡന്റും, സുദർശനൻ വർണ്ണം ജനറൽ സെക്രട്ടറിയുമായ പുതിയ ഭരണസമിതി നിലവിൽ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |