ആലപ്പുഴ: കയറ്റുമതിക്കാരുടെ ഇടപെടൽ ഒഴിവാക്കി കയർ വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ചെറുകിട ഉത്പാദക ഫാക്ടറികളെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ 10ന് നടക്കും. വൈകിട്ട് മൂന്നിന് ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കുന്ന കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ആർ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ട്രാവൻകൂർ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.കെ. ദിനമണി, ഒ. അഷറഫ്, സി.കെ.സുരേന്ദ്രൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |