അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ സമർപ്പണം 16ന് നടക്കും. അഷ്ടമി രോഹിണി ദിനത്തിൽ വിപുലമായ പിറന്നാൾ സദ്യയും നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു. പടിഞ്ഞാറെ നടയിലെ ആൽത്തറ, നടപ്പന്തൽ, കളിത്തട്ട് എന്നിവയുടെ നവീകരണവും ക്ഷേത്ര തിരുമുറ്റത്തെ ചരൽ വിരിക്കലുമാണ് പൂർത്തിയായത്. ഭക്തരുടെ സഹായത്തോടെയാണ് 10 ലക്ഷം രൂപ ചെലവിൽ നവീകരണം പുർത്തിയാക്കിയത്. 16ന് വൈകിട്ട് 5ന് തിരുവിതാംകൂർ രാജ കുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ തമ്പുരാൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം നിർവഹിക്കും.17 ന് പുലർച്ചെ 3ന് നട തുറന്ന ശേഷം 1008 നാളികേരത്തിൻ്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ചിങ്ങപ്പിറവി ദിനത്തിൽ ഉച്ചക്ക് 12.30ന് പിറന്നാൾ സദ്യ നടക്കും. അമ്പലപ്പുഴ കുടുംബ വേദിയാണ് പിറന്നാൾ സദ്യ സമർപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |