ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ഹോക്കി ആലപ്പുഴ അസോസിയേഷനും അത്ലറ്റിക്കോ ഡീ ആലപ്പിയും ചേർന്ന് സംഘടിപ്പിക്കുന്ന ഓൾ കേരള ഹോക്കി ടൂർണ്ണമെന്റ് ആലപ്പുഴ തിരുവമ്പാടിയിലുള്ള കാബിനറ്റ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ചു.
മുൻ മന്ത്രി ജി.സുധാകരൻ മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ:കുര്യൻ ജെയിംസ് അധ്യക്ഷനായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മുഖ്യാതിഥിയായി. സംസ്ഥാന ഹോക്കി അസോസിയേഷൻ ജനറൽ സെക്രട്ടറി സി.റ്റി സോജി സ്വാഗതം പറഞ്ഞു.
ഹോക്കി അസോസിയേഷൻ ഭാരവാഹികളായ റൈസൽ റ്റി.എ, സായി പരിശീലകൻ രാജീവ്,സുനിൽ ജോർജ്,സന്ധ്യാ പി.ടി,നവാസ് ബഷീർ, വർഗീസ് പീറ്റർ,ഷാജു,സിജീഷ്, നീതു സുനിൽ എന്നിവർ പങ്കെടുത്തു. മുൻ ദേശീയ ഹോക്കി താരം എ.വി സുരേഷിനെ ജി.സുധാകരൻ ചടങ്ങിൽ ആദരിച്ചു.കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 40 ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |