ആലപ്പുഴ : കളേഴ്സ് ഓഫ് വെനീസ് വുമൺ ആർട്ടിസ്റ്റ് വെൽഫെയർ അസ്സോസിയേഷന്റെ നേതൃത്വത്തിൽ 'ഡ്രീംസ് ' ചിത്രപ്രദശനത്തിന് തുടക്കമായി. ആലപ്പുഴ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ 19 ചിത്രകാരികളുടെ 70 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. കളേഴ്സ് ഓഫ് വെനീസ് ഗ്രൂപ്പ് കോ ഓർഡിനേറ്റർ ആർട്ടിസ്റ്റ് മിനു മോഹൻ അദ്ധ്യക്ഷയായി. മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് അദ്ധ്യാപിക ആർട്ടിസ്റ്റ് ലിൻസി സാമുവേൽ പ്രദർശന ഉത്ഘാടനം നിർവ്വഹിച്ചു . ചുവർ ചിത്രകാരൻ സജി അരൂർ മ്യൂറൽ പെയിന്റിങ്ങിനെക്കുറിച്ചു ക്ലാസ് നയിച്ചു. കളേഴ്സ് വെനീസിലെ ചിത്രകലാരംഗത്ത് മികച്ച സേവനങ്ങൾ നൽകിയ മുതിർന്ന ചിത്രകലാദ്ധ്യാപകരായ എ വിജയകുമാരിയെയും വി രാജലക്ഷ്മിയെയും ബി എഫ് എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആർട്ടിസ്റ്റ് കാവ്യ എസ് നാഥിനെയും ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |