ചേർത്തല: മുഹമ്മ പഞ്ചായത്ത് എട്ടാം വാർഡ് കോയിയ്ക്കശേരി 155ാം നമ്പർ അങ്കണവാടിയ്ക്ക് പുതിയതായി നിർമ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു അദ്ധ്യക്ഷയായി.പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തിയാക്കിയത്. പഞ്ചായത്തിലെ 27 അങ്കണവാടികളിൽ രണ്ടിനൊഴികെ മറ്റെല്ലാ അംഗൻവാടികൾക്കും നല്ല കെട്ടിട സൗകര്യങ്ങളായി. വൈസ് പ്രസിഡന്റ് എൻ.ടി.റെജി,ജനപ്രതിനിധികളായ എം.എസ്.ലത,എം.ചന്ദ്ര,സി.ഡി.വിശ്വനാഥൻ, നസീമ ടീച്ചർ,സിന്ധുരാജീവ്,വി.വിഷ്ണു,സി.ഡി.എസ് ചെയർപഴ്സൺ സ്മിത ബൈജു,ഷീല ദേവസ്യ,അപർണ്ണ ,പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് ,കെ.സലിമോൻ,ടി.പി.മംഗളാമ്മ,സി.കെ. ചിദംബരൻ,പി.കെ.ബൈജു എന്നിവർ സംസാരിച്ചു. കെ.എസ്.ദാമോദരൻ സ്വാഗതവും മാലുമോൾ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |