ആലപ്പുഴ : നെല്ല് സംഭരണത്തിൽ നിന്ന് മില്ലുമകൾ പിന്മാറുന്നെന്ന പ്രഖ്യാപനം വേദനാജനകമാണെന്ന് സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. മില്ലുടമകളുടെ ഭീഷണിക്ക് കീഴ്പ്പെടേണ്ട ആവശ്യമില്ലെങ്കിലും അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ തയ്യാറാകണം. ദീർഘകാലത്തെ സമരത്തിന്റെ ഫലമായാണ് നെല്ല് സംഭരണ സമ്പ്രദായം സർക്കാർ ആവിഷ്കരിച്ചത്. എന്നാൽ ഒരു ദിവസം കൊണ്ട് ഈ സമ്പ്രദായം അവസാനിപ്പിച്ചാൽ നെല്ല് സംഭരണ രംഗത്തേക്ക് ചൂഷണക്കാർ കടന്നുകയറുകയുംകൃഷിക്കാരനെ പഴയതുപോലെ കൊള്ളയടിക്കുന്ന സാഹചര്യം നിലവിൽ വരികയും ചെയ്യും.കൃഷിമന്ത്രി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബേബി പാറക്കാടൻ നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |