അമ്പലപ്പുഴ: യാതൊരു നിയന്ത്രണവുമില്ലാതെ നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി വർദ്ധിക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോർജ് ജോസഫ് പറഞ്ഞു. ഇടനിലക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പുന്നപ്ര മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപീകരണ യോഗത്തിൽ മുരളി പര്യാത് അദ്ധ്യക്ഷത വഹിച്ചു. ബേബി പാറക്കാടൻ, എൻ.അജിത് രാജ്, സാബു കന്നിട്ട, വി.ജെ. വർഗീസ്, ജി.പുഷ്കരൻ കേളഞ്ചേരി, പി.ആർ.ഗോപകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |