തുറവൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് കൺവെൻഷൻ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി കെ.ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ, ജില്ലാ സെക്രട്ടറി കണിശേരി മുരളി, കെ.ജെ. ടൈറ്റസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.ആർ. വിജയകുമാർ (പ്രസിഡന്റ്), ലിഷീന കാർത്തികേയൻ, സി. പ്രഭാകരൻ നായർ, മുഹമ്മദ് ഹുസൈൻ (വൈസ് പ്രസിഡന്റുമാർ), ബി. ജനാർദ്ദനൻ (സെക്രട്ടറി), എസ്. പൊന്നമ്മ, കെ. ശശി, ജോയ് കുരുവിള (ജോയിന്റ് സെക്രട്ടറിമാർ), കെ. ശശീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |