SignIn
Kerala Kaumudi Online
Thursday, 19 September 2024 2.50 AM IST

തീരദേശ റെയിൽപാത , വി​കസനത്തി​ന് വേഗമേറുന്നു

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: അമ്പലപ്പുഴ- എറണാകുളം റെയിൽപ്പാത ഇരട്ടിപ്പിക്കലി​ന് വേഗമേറുന്നു. അമ്പലപ്പുഴ- തുറവൂർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.

നേരത്തേ അനുമതി ലഭിച്ച തുറവൂർ-കുമ്പളം, കുമ്പളം-എറണാകുളം ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഡി.ആർ.എം യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവെ വികസനം ത്വരിതപ്പെടുത്താൻ ഡിവിഷണൽ റെയിൽവെ മാനേജർ ആർ.മുകുന്ദുമായി എ.എം.ആരിഫ് എം.പി നടത്തിയ ചർച്ചയിൽ ധാരണയായതോടെ നടപടികൾ വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. മണ്ഡലത്തിലെ വിവിധ റെയിൽവെ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങളും ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കുന്നതും പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതും ചർച്ചയിൽ ധാരണയായി. ആലപ്പുഴ റെയിൽ സ്റ്റേഷനിൽ നടന്ന ചർച്ചയിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി.ആനന്ദ്, റെയിൽവേ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മിർ അതിഫ്, ഡോ. ആർ.സേതുനാഥ്, മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

# പ്രധാന തീരുമാനങ്ങൾ

• കൊവിഡിനു മുമ്പ് മാവേലി എക്സ്‌ പ്രസിന് അമ്പലപ്പുഴ, മാരാരിക്കുളം, തുറവൂർ സ്റ്റേഷനുകളിലും ചെന്നൈ എഗ്‌മൂർ ഗുരുവായൂർ എക്സ് പ്രസിന് ചേർത്തല, ഹരിപ്പാട് സ്റ്റേഷനുകളിലും ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പുന:സ്ഥാപിക്കാൻ ശുപാർശ നൽകും


• കൊവിഡിനു മുമ്പ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന രാജ്യറാണി, അമൃത, തിരുവനന്തപുരം എക്സ് പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ ശുപാർശ ചെയ്യും


• രാവിലെ 10ന് എറണാകുളത്തു നിന്നു കായംകുളത്തേക്കും ഉച്ചയ്ക്ക്
ഒന്നിന് തിരിച്ചും സർവീസ് നടത്തിയിരുന്ന പാസഞ്ചർ പുനരാരംഭിക്കും


• കണ്ണൂർ- എറണാകുളം ഇന്റർസിറ്റിയിൽ എത്തുന്ന യാത്രക്കാർക്ക് ആലപ്പുഴ, കായംകുളം ഭാഗത്തേക്ക് യാത്രതുടർച്ച ഉറപ്പാക്കാൻ നിലവിൽ രാത്രി 8.10ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമുവിന്റെ സമയം പുന:ക്രമീകരിക്കുന്നത് പരിശോധിക്കും


• തിരുവനന്തപുരം- വെരാവൽ പ്രതിവാര എക്സ് പ്രസിന് കായകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവെ ബോർഡിന് ശുപാർശ നൽകും


• ആഴ്ചയിൽ ഒരു ദിവസം കോട്ടയം വഴി സർവീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ സ്ഥിരമായും ആഴ്ചയിൽ ഒരു ദിവസം ആലപ്പുഴയിലൂടെയും സർവീസ് നടത്താൻ ശുപാർശ ചെയ്യും


• എം.പി ഫണ്ട് ഉപയോഗിച്ച് ചേർത്തല റെയിൽവെ സ്റ്റേഷനിലെ നടപ്പാലത്തിന് 18 ലക്ഷം ചെലവിൽ മേൽക്കൂര നിർമ്മാണം മാർച്ചിനു മുൻപ് പൂർത്തിയാക്കും


• കരുനാഗപ്പള്ളിയിലെ ലൂപ്പ് ട്രാക്ക്, കിഴക്കുഭാഗത്ത് പുതിയ കവാടം എന്നിവയടക്കമുള്ള വികസന കാര്യങ്ങൾ ചർച്ചചെയ്യാൻ ഡിസംബർ 17ന് എം.പിയുടെ സാന്നിദ്ധ്യത്തിൽ സംയുക്ത പരിശോധന നടത്തും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.